ഭൂമിക്കടിയില്‍ കടുത്ത ചൂട്; പലയിടത്തും മഴ മാറും മുന്‍പ് മണ്ണിരകള്‍ ചത്ത് പൊങ്ങുന്നു, കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചനയെന്ന് വിദഗ്ധര്‍

മഴ മാറുന്നതിന് മുമ്പ് തന്നെ മണ്ണിരകള്‍ ചത്തുപൊങ്ങുന്നത് കാലാവസ്ഥയെ തകിടം മറിക്കുന്നതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥയെ തകിടം മറിച്ചുകൊണ്ട് ഭൂമിക്കടിയില്‍ കനത്ത ചൂട്. പ്രളയത്തിന് ശേഷം പലയിടത്തും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. കഴിഞ്ഞ തവണ പ്രളയത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് മണ്ണിരകള്‍ ചത്തുപൊങ്ങുന്നതെങ്കില്‍ ഇത്തവണ മഴ മാറുന്നതിന് മുമ്പ് തന്നെ മണ്ണിരകള്‍ ചത്തുപൊങ്ങുന്നത് കാലാവസ്ഥയെ തകിടം മറിക്കുന്നതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു.

മഴ കുറഞ്ഞെങ്കിലും ഇടയ്ക്ക് മഴയുണ്ടങ്കിലും ഭൂമിക്കടിയില്‍ കനത്ത ചൂട് കാരണമാണ് മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത്. നെല്‍വയലുകള്‍ വ്യാപകമായി തരം മാറ്റി മറ്റു കൃഷികളിലേക്കു മാറിയതോടെ മണ്ണിന്റെ ജലസംഭരണ ശേഷിയില്‍ മാറ്റംവന്നു. മഴ മാറി പെട്ടന്ന് വെയില്‍ വന്നതോടെ മണ്ണിലെ ഈര്‍പ്പം കുറയാന്‍ കാരണമായി.

ഇതോടെ മണ്ണിരകള്‍ക്ക് ജീവിക്കാനാകില്ല. ചൂടുകുറഞ്ഞ രാത്രികാലങ്ങളില്‍ ഇവ മണ്ണിനു പുറത്തെത്തി സുരക്ഷിതസ്ഥാനങ്ങള്‍ തേടിപ്പോകും. എന്നാല്‍, സുരക്ഷിതസ്ഥാനത്തേക്കു എത്തുന്നതിന് മുന്‍പു നേരം പുലരുകയും വെയില്‍ ആവുകയും ചെയ്യുന്നതോടെയാണ് ഇവ ചാകുന്നതെന്ന് വിദ്ഗധര്‍ പറയുന്നു.

Exit mobile version