മരട് ഫ്‌ളാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകും

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കല്‍ കേസിന് ഇന്ന് നിര്‍ണായക ദിനം. സുപ്രീം കോടതി കേസ് ഇന്ന് പരിഗണിക്കും. അതേസമയം ഹര്‍ജിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകും. ഇന്നലെ രാത്രിയോടെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരുന്നു.

സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ കോടതി അതൃപ്തി അറിയിച്ചാല്‍ ഫ്‌ളാറ്റുകള്‍ ഉടന്‍ തന്നെ പൊളിച്ചുനീക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും. അതേസമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഫ്‌ളാറ്റ് നിര്‍മാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് സുപ്രീംകോടതിയ്ക്ക് പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗണ്‍സില്‍ കത്ത് അയച്ചിരുന്നു. ഈ കത്തും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

മരടില്‍ തീരദേശ നിയമം ലംഘിച്ചു നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്കകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം.

Exit mobile version