‘ദ’ എന്നെഴുതാൻ വിട്ടുപോയതിന് പത്രിക തള്ളിയ സംഭവം; വിവാദങ്ങൾക്കൊടുവിൽ മൂന്ന് കെഎസ്‌യു പത്രികയും സ്വീകരിച്ചു

എഐഎസ്എഫിന്റെ രണ്ട് പത്രികകളും സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: വിവാദങ്ങൾക്ക് ഒടുവിൽ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച കെഎസ്യുവിന്റെ മൂന്ന് പത്രികകളും സ്വീകരിച്ചു. എഐഎസ്എഫിന്റെ രണ്ട് പത്രികകളും സ്വീകരിച്ചിട്ടുണ്ട്. വൈസ് പേഴ്‌സൺ, ജനറൽ സെക്രട്ടറി, ആർട്‌സ് ക്ലബ് സെക്രട്ടറി പദവികളിലേക്കുള്ള കെഎസ്‌യു സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകളാണ് ഇന്ന് സ്വീകരിച്ചത്.

ഇന്ന് ചേർന്ന വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കാൻ തീരുമാനിച്ചത്. നേരത്തെ ‘ദ’ എന്ന് എഴുതാൻ വിട്ടതുൾപ്പടെയുള്ളവ ചൂണ്ടിക്കാണിച്ച് നാമനിർദേശ പത്രിക അപൂർണമാണെന്ന കാരണം പറഞ്ഞ് കെഎസ്‌യു, എഐഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ നാമനിർദേശ പത്രിക സ്വീകരിക്കാൻ ഇന്നലെ കോളേജ് അധികൃതർ തയ്യാറായിരുന്നില്ല.

ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു മത്സരിക്കുന്നത്.

Exit mobile version