എറണാകുളത്ത് വന്‍ തീപിടിത്തം

ഇരുമ്പ് മുറിക്കുന്നതിനായി കത്തിക്കുന്ന കരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം

കൊച്ചി: എറണാകുളത്ത് വന്‍ തീപിടിത്തം. എറണാകുളം എടത്തലയിലെ ചിറലാന്‍ സ്റ്റീല്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഇരുമ്പ് മുറിക്കുന്നതിനായി കത്തിക്കുന്ന കരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version