ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം; 35 പേര്‍ മരിച്ചു, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

റാണി ഝാന്‍സി റോഡിലുള്ള അനജ് മണ്ഡിലുള്ള ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം. അപകടത്തില്‍ 35 പേര്‍ വെന്തുമരിച്ചു. റാണി ഝാന്‍സി റോഡിലുള്ള അനജ് മണ്ഡിലുള്ള ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. അമ്പതോളം പേരെ രക്ഷപ്പെടുത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മുപ്പതോളം ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുള്ളത്.

രക്ഷപ്പെടുത്തിയവരെ സമീപത്തുള്ള ആര്‍എംഎല്‍ ഹോസ്പിറ്റല്‍, ഹിന്ദു റാവു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടസമയത്ത് ഫാക്ടറിയലുണ്ടായിരുന്നവര്‍ ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഇത്രയും കൂടാന്‍ കാരണമായത്.

Exit mobile version