ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം; കിടപ്പ് മുറിയും ലിവിങ് റൂമും പൂര്‍ണ്ണമായി കത്തി നശിച്ചു

ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ ആണ് ഇടപ്പള്ളിയിലെ വീട്ടില്‍ തീ പിടുത്തം ഉണ്ടായത്

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കൊച്ചിയിലെ വീട്ടില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ ആണ് ഇടപ്പള്ളിയിലെ വീട്ടില്‍ തീ പിടുത്തം ഉണ്ടായത്. സംഭവത്തില്‍ വീടിന്റെ താഴത്തെ നിലയിലെ ഒരു കിടപ്പ് മുറിയും ലിവിങ് റൂമും പൂര്‍ണ്ണമായും കത്തി നശിച്ചു.

സംഭവ സമയത്ത് വീട്ടില്‍ ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും രണ്ട് ജോലിക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്.

ശ്രീശാന്തിന്റെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയല്‍വാസികളാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. തൃക്കാക്കരയിലും ഗാന്ധിനഗറിലുമുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. താരത്തിന്റെ ഭാര്യയെയും കുട്ടികളെയും ജോലിക്കാരെയും ഏണി ഉപയോഗിച്ച് ജനാല വഴിയാണ് ഫയര്‍ഫോഴ്‌സ് സംഘം പുറത്തെത്തിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Exit mobile version