മുത്തൂറ്റില്‍ സമരം ചെയ്ത് ജീവനക്കാര്‍ക്കെതിരെ നടപടി: എട്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ സമരം ചെയ്ത ജീവനക്കാര്‍ക്കെതിരെ മാനേജ്‌മെന്റിന്റെ നടപടി. സിഐടിയു അംഗങ്ങളായ എട്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിനാണ് നടപടിയെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് വ്യക്തമാക്കി.

ജോലി ചെയ്യാന്‍ സന്നദ്ധരായി എത്തുന്ന ജീവനക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കരുതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നതാണ്. ഇത് ലംഘിച്ച് സിഐടിയു അനുഭാവികളായ ചില ജീവനക്കാര്‍ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഇതാണ് എട്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Exit mobile version