കയറിയ ഉടനെ ബസ് മുന്നോട്ടെടുത്തു; അമ്മയും കൈക്കുഞ്ഞും റോഡിലേക്ക് തെറിച്ച് വീണു

ഒന്നര വയസുള്ള കൈക്കുഞ്ഞ് ചെറിയ പോറലുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശ്ശൂര്‍: ഇരിക്കുന്നതിന് മുമ്പേ ബസ് മുന്നോട്ടെടുത്തതോടെ അമ്മയും കൈക്കുഞ്ഞും ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു. തൃശ്ശൂരില്‍ വടക്കേ ബസ്റ്റാന്‍ഡിലാണ് സംഭവം. ചെളിയിലും കരിങ്കല്ലിലും വീണ് അമ്മയ്ക്ക് പരിക്കേറ്റു. ഒന്നര വയസുള്ള കൈക്കുഞ്ഞ് ചെറിയ പോറലുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കലാമണ്ഡലം സോമന്റെ ഭാര്യ അംബികയ്ക്കാണ് ഇന്നലെ അപകടത്തില്‍ പെട്ടത്. അംബികയുടെ നെഞ്ചില്‍ പറ്റി കിടന്നതിനാല്‍ ചെറിയ പോറലുകളോടെ മാത്രം കുഞ്ഞ് രക്ഷപ്പെട്ടു. കൊടകരയില്‍ നിന്നും ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്നു അംബിക. സീറ്റില്‍ ഇരിക്കുന്നതിന് മുന്‍പ് ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതോടെ തുറന്ന വാതിലിലൂടെ ഇവര്‍ പുറത്തേക്ക് വീഴുകയായിരുന്നു.

യുവതിയും കുഞ്ഞും റോഡിലേക്ക് വീഴുന്നത് കണ്ട ബസ്സിലെ യാത്രക്കാര്‍ ബഹളം വെച്ച് ബസ്സ് നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ ബസ് ജീവനക്കാരോട് ഇന്ന് രാവിലെ ട്രാഫിക് സ്റ്റേഷനിലെത്താന്‍ പോലീസ് നിര്‌ദേശിച്ചിട്ടുണ്ട്.

Exit mobile version