സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം

അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിലാണ് അപകട മുന്നറിയിപ്പുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞപ്പോള്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഈ മാസം 16 വരെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിലാണ് അപകട മുന്നറിയിപ്പുള്ളത്.

ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ പെയ്ത മഴക്കണക്കു പ്രകാരം, കേരളത്തില്‍ ലഭിച്ച മഴ 14 ശതമാനം അധികമാണ്. 1894 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2153 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 42 ശതമാനം അധികമഴയും കോഴിക്കോട് 38 ശതമാനവും മലപ്പുറത്ത് 23 ശതമാനവും അധിക മഴയുമാണ് പെയ്തത്. അതേസമയം 15 വരെ വ്യപക മഴയുടെ മുന്നറിയിപ്പില്ല.

Exit mobile version