കുവൈറ്റ്-കണ്ണൂര്‍ വിമാന നിരക്ക് കുറച്ച് ഗോ എയര്‍

കണ്ണൂര്‍: കുവൈറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറച്ച് ഗോ എയര്‍. കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിനാണ് കുറഞ്ഞ് നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 28 കുവൈറ്റ് ദിനാറാണ് കുറഞ്ഞ വിമാന നിരക്ക്. കണ്ണൂരില്‍ നിന്ന് കുവൈറ്റിലേക്ക് 6300 രൂപയാണ് ടിക്കറ്റ് നിരക്ക്.

ടിക്കറ്റ് നിരക്ക് കുറച്ച സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കുമെന്നാണ് ഗോ എയര്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കുവൈറ്റില്‍ നിന്ന് രാവിലെ 10.30 നു പുറപ്പെട്ട് വൈകീട്ട് 6 മണിക്ക് കണ്ണൂരില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ്.

തിരിച്ച് കുവൈറ്റിലേക്ക് കണ്ണൂരില്‍ നിന്ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് കുവൈത്ത് പ്രാദേശിക സമയം 9.30 നു എത്തിച്ചേരുന്ന വിധത്തിലാണ് ഗോ എയര്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരന് 30 കിലോ ലഗേജും 7 കിലോ ഹാന്‍ഡ്കാരിയുമായി കൊണ്ടു പോകാന്‍ സാധിക്കും.

Exit mobile version