കോളേജിലെ ഓണം തകര്‍ത്താഘോഷിച്ച ആ വൈറല്‍ പ്രിന്‍സിപ്പാള്‍ ഇതാ: കുട്ടികളുടെ പ്രിയപ്പെട്ട ‘ഷെഫി’ സര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അധ്യാപകനും കുട്ടികളും ആടിയും പാടിയും തകര്‍ക്കുന്ന ഓണാഘോഷം. വിദ്യാര്‍ത്ഥികളിലൊരാളായി കൂളിംഗ് ഗ്ലാസും വച്ച് ചെണ്ട മേളത്തിന് ചുവടുവയ്ക്കുന്ന പ്രിന്‍സിപ്പാളിനെ തിരയുകയാണ് സൈബര്‍ലോകം.

തൃത്താലയിലെ ആസ്പയര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒാണാഘോഷമാണ് അങ്ങനെ ശ്രദ്ധേ നേടുന്നത്. കോളേജിലെ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷെഫീര്‍, കുട്ടികളുടെ പ്രിയ ‘ഷെഫി’ സര്‍ ആണ് വൈറലായിരിക്കുന്നത്.

കുട്ടികള്‍ക്കൊപ്പം കൂടുന്ന പ്രിന്‍സിപ്പലിന്റെ ജന്മദിനം ആഘോഷിച്ചു പോസ്റ്റ് ചെയ്ത വീഡിയോക്കുള്ള ക്യാപ്ഷനില്‍ തന്നെ കാണാം മാഷിനോടുള്ള ഇവരുടെ സ്‌നേഹം. ‘തടിച്ച ശരീരം മുഴുവന്‍ സ്‌നേഹം നിറച്ച ഒരു വ്യക്തിത്വം, ആറാം തമ്പുരാന്‍.. സ്‌നേഹിക്കാനും അതിലുപരി സഹായിക്കാനും പഠിപ്പിച്ച ഞങ്ങടെ മാഷ്, ഷാഫി മാഷ്…’ ഇങ്ങനെ പോകുന്നു ആ വാചകങ്ങള്‍.

കഴിഞ്ഞവര്‍ഷത്തെ ഓണാഘോഷത്തിനിടെ ‘മാര്‍ഗഴിയെ മല്ലികയെ’ക്കു ചുവടു വയ്ക്കുന്ന ‘ഷെഫി’ സാറിന്റെ വീഡിയോയും വൈറലായിരുന്നു.

Exit mobile version