ജെഎന്‍യു ക്യാമ്പസില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വിലക്ക്, മതപരമായ ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍

ഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മതപരമായ ആഘോഷങ്ങള്‍ അനുവദിക്കില്ല എന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

വ്യാഴാഴ്ച നടത്താനിരുന്ന ആഘോഷ പരിപാടിക്കാണ് ജെഎന്‍യു അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ പരിപാടിക്കായി കണ്‍വെന്‍ഷന്‍ സെന്റര്‍ ബുക്ക് ചെയ്തതിരുന്നു.

also read: ‘കേരളീയം’ ലോഗോയ്ക്ക് പ്രതിഫലം വാങ്ങിയിട്ടില്ല: ഏഴു കോടി രൂപ ലഭിച്ചെന്ന പ്രചാരണത്തില്‍ ബോസ് കൃഷ്ണമാചാരി

ഇതിനുശേഷമാണ് പരിപാടി നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ബുക്കിംഗ് അധികൃതര്‍ റദ്ദാക്കിയത്. കണ്‍വെന്‍ഷന്‍ സെന്ററിന് പുറത്ത് പരിപാടി നടത്തുവാനും അനുമതിയില്ല.

ഒക്ടോബര്‍ 28 മുതല്‍ ആരംഭിച്ച പരിപാടികളുടെ സമാപനമാണ് വ്യാഴാഴ്ച നടക്കാനിരുന്നത്. അതേസമയം, പരിപാടിയില്‍ നിന്നും പിന്മാറില്ലെന്ന് ജെഎന്‍യു ഓണം കമ്മിറ്റി അറിയിച്ചു.

Exit mobile version