ബാങ്കുകള്‍ക്ക് ഓണാവധി; എടിഎമ്മുകളില്‍ പണക്ഷാമം ഉണ്ടാകാതിരിക്കാന്‍ നടപടി

ഉത്രാടം, തിരുവോണം, ചതയം, രണ്ടാം ശനി, ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയായിരിക്കും

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ ആഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് രണ്ടു ദിസവം മാത്രം. ഉത്രാടം, തിരുവോണം, ചതയം, രണ്ടാം ശനി, ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ എടിഎമ്മുകളില്‍ പണക്ഷാമം നേരിടാനിടയാകും.

അതുകൊണ്ട് തന്നെ പ്രവര്‍ത്തി ദിവസങ്ങളായ ചൊവ്വാഴ്ച്ചയും വ്യാഴാഴ്ച്ചയും എടിഎമ്മുകളില്‍ പണം നിറയ്ക്കും.പണ ക്ഷാമം നേരിടാതിരിക്കാന്‍ അവധി ദിവസങ്ങളായ ചൊവ്വയും വെള്ളിയും എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള നിര്‍ദ്ദേശവും എസ്ബിഐ അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മുഹ്റം ആണെങ്കിലും ബാങ്ക് അവധിയില്ല. അവിട്ടത്തിനും ബാങ്ക് പ്രവര്‍ത്തിക്കും.
്ബിഐ അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version