ബാങ്ക് അവധി; എടിഎമ്മുകളെയും ബാധിച്ചേക്കാം

കേരളത്തില്‍ 9 ദിവസമാണ് അവധി

മുംബൈ: ഒക്ടോബറില്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് ലഭിക്കുന്നത് 11 അവധി ദിനങ്ങള്‍. ഞായര്‍ രണ്ടാം ശനി ഉള്‍പ്പെടെയാണ് 11 ദിവസത്തെ അവധി. അതേസമയം അവധി സംസ്ഥാനങ്ങളുടെ ആഘോഷത്തിലുള്ള മാറ്റങ്ങള്‍ക്കനുസരിച്ചാകും. രണ്ടാം ശനി, ഞായര്‍, നാലാം ശനി, ദസറ, ദീപാവലി, ഗാന്ധി ജയന്തി തുടങ്ങിയവയാണ് അവധി ദിനങ്ങള്‍. കേരളത്തില്‍ 9 ദിവസമാണ് അവധി.

ഒക്ടോബര്‍ 2-ാം തീയതി ഗാന്ധി ജയന്തി, ഒക്ടോബര്‍ 6ന് ഞായര്‍, ഒക്ടോബര്‍ 7ന് നവമി, ഒക്ടോബര്‍ 8ന് ദസറ. ഒക്ടോബര്‍ 12ന് രണ്ടാം ശനി, ഒക്ടോബര്‍ 13ന് ഞായര്‍, ഒക്ടോബര്‍ 20 ഞായര്‍, ഒക്ടോബര്‍ 26 നാലാം ശനി, ഒക്ടോബര്‍ 27ന് ദീപാവലി, ഒക്ടോബര്‍ 28 ഗോവര്‍ദ്ധന്‍ പൂജ, ഒക്ടോബര്‍ 29 ഭായ് ഡൂജ് തുടങ്ങിയവയാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ അവധി.

ബാങ്കുകള്‍ അവധിയായതിനാല്‍ എടിഎമ്മിലും കറന്‍സി ക്ഷാമം അനുഭവപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇടപാടുകള്‍ നേരത്തെ തന്നെ നടത്തുകയെന്ന് മുന്നറിയിപ്പുണ്ട്.

Exit mobile version