സെപ്തംബറില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 12 ദിവസം അവധി; 11 ദിവസം ബാങ്കുകളും പ്രവര്‍ത്തിക്കില്ല

എട്ടാം തീയതി ഉള്‍പ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ചേരുന്നതോടെയാണ് 12 ദിവസം അവധി ലഭിക്കുന്നത്

കൊച്ചി: സെപ്തംബര്‍ മാസത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി എട്ടുദിവസം അവധി. ഈ മാസത്തില്‍ ആകെ 12 ദിവസത്തോളമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. എട്ടാം തീയതി ഉള്‍പ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ചേരുന്നതോടെയാണ് 12 ദിവസം അവധി ലഭിക്കുന്നത്.

സെപ്തംബര്‍ എട്ടു മുതല്‍ 15 വരെയാണ് തുടര്‍ച്ചയായി അവധിയുള്ളത്. മൂന്ന് ദിവസത്തെ ഓണാവധിയും മുഹറവുമെല്ലാം അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതാണ് കൂട്ട അവധിക്ക് കാരണം. ഏഴാം തീയ്യതി കഴിഞ്ഞാല്‍ പിന്നെ 16നേ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുകയുള്ളൂ.

11 ദിവസം ബാങ്കുകളും പ്രവര്‍ത്തിക്കില്ല. 10, 11, 13, 14, 21, 28 എന്നിവക്കൊപ്പം അഞ്ച് ഞായറാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്.

Exit mobile version