ജോയ്‌സ് ജോർജിന്റെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി സബ്കളക്ടർ രേണു രാജിന്റേത്

ബന്ധുക്കളുടെ പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കിയാണ് നടപടി.

joyce-george1

ഇടുക്കി: ജോയ്‌സ് ജോർജിന് തിരിച്ചടിയായി കൊട്ടക്കമ്പൂർ ഭൂമി കേസിൽ ദേവികുളം സബ്കളക്ടർ രേണു രാജിന്റെ ഇടപെടൽ. ജോയ്‌സ് ജോർജിന്റെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ജോയ്സ് ജോർജിന്റെ മാത്രമല്ല, ബന്ധുക്കളുടെ പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കിയാണ് നടപടി.

ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് സബ്കളക്ടർ പട്ടയങ്ങളും തണ്ടപ്പേരും റദ്ദാക്കിയത്. ബ്ലോക്ക് നമ്പർ 58ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകൾ ആണ് റദ്ദ് ചെയ്തത്.

2017 നവംബറിൽ ജോയ്‌സ് ജോർജിന്റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടർ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇടുക്കി കളക്ടർക്ക് പരാതി നൽകിയിരുന്നു. കേസ് ഹൈക്കോടതിയിലും ഉണ്ടായിരുന്നു.

അപ്പീലിനെ തുടർന്ന് വീണ്ടും വിശദമായ തെളിവെടുപ്പിന് ശേഷമാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടർ വീണ്ടും റദ്ദാക്കിയത്.

Exit mobile version