കോഴിക്കോട് കയാക്കിങ് ടീം ഒഴുക്കിൽ പെട്ടു; രണ്ടുപേർ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി

മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചെമ്പനോടയിൽ കയാക്കിങ് ടീം ഒഴുക്കിൽപ്പെട്ട് രണ്ടു പേർ മരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘമാണ് ഒഴുക്കിൽപ്പെട്ടത്. മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇവരുടെ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.

സ്ഥിരമായി കയാക്കിങ് നടക്കുന്ന സ്ഥലമാണ് കോഴിക്കോട്ടെ ചെമ്പനോട. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഒരുക്കുന്ന അന്താരാഷ്ട്ര മലബാർ റിവർ ഫെസ്റ്റ് വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് നടക്കുന്ന സ്ഥലമാണിത്.

കയാക്കിങിനായി നിരവധി പേരാണ് ദിവസവും എത്തിച്ചേരാറുള്ളതെന്ന് ഇവിടെ അധികൃതർ പറയുന്നു.

Exit mobile version