ഹൈക്കോടതി സ്വമേധയാ കേസ് എടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാവില്ല; ജി സുധാകരന്‍

കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം.

കൊച്ചി: ഹൈക്കോടതി സ്വമേധയാ കേസ് എടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാവില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം.

ഫണ്ട് അനുവദിക്കാത്ത ധനവകുപ്പിനെയും ജി സുധാകരന്‍ കുറ്റപ്പെടുത്തി. പിഡബ്ല്യുഡി റോഡുകളേക്കാള്‍ കഷ്ടമാണ് പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ പഞ്ചായത്തുകള്‍ എന്ത് ചെയ്യാനാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version