കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണം; കണ്ടനാട് പള്ളി തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

സുപ്രീം കോടതി ഉത്തരവുകള്‍ കേരളത്തില്‍ നിരന്തരം ലംഘിക്കപ്പെടുന്നതായും ജസ്റ്റിസ് അരുണ്‍ മിശ്ര കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി: കണ്ടനാട് പള്ളി തര്‍ക്ക കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയെയും ചീഫ് സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ് ഇറക്കാന്‍ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിക്ക് ഉള്ളതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ജുഡിഷ്യല്‍ അച്ചടക്കം എന്നത് ജഡ്ജിക്ക് അറിയില്ലേയെന്ന് ചോദിച്ച കോടതി, സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാന്‍ ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണ് എന്നും ചോദിച്ചു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കണ്ടനാട് പള്ളിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

സുപ്രീം കോടതി ഉത്തരവുകള്‍ കേരളത്തില്‍ നിരന്തരം ലംഘിക്കപ്പെടുന്നതായും ജസ്റ്റിസ് അരുണ്‍ മിശ്ര കുറ്റപ്പെടുത്തി.

Exit mobile version