കൊല്ലം നഗരത്തില്‍ ഇനി പട്ടിണി കിടക്കേണ്ട; വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി ‘ഹാപ്പി ഫ്രിഡ്ജ്’ തുറന്നു

പളളിമുക്ക് കേക്ക്‌സ് ആന്‍ഡ് കേക്ക്‌സിനു മുന്നിലാണ് തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹാപ്പി ഫ്രിഡ്ജ് തുറന്നത്

കൊല്ലം: ഇനി ഭക്ഷണം കിട്ടിയില്ലെങ്കില്‍ കൊല്ലം നഗരത്തില്‍ പട്ടിണി കിടക്കേണ്ട. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി ‘ഹാപ്പി ഫ്രിഡ്ജ്’ തുറന്നു. പളളിമുക്ക് കേക്ക്‌സ് ആന്‍ഡ് കേക്ക്‌സിനു മുന്നിലാണ് തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹാപ്പി ഫ്രിഡ്ജ് തുറന്നത്.

സന്നദ്ധ സംഘടനകളായ ദ് ഗുല്‍മോഹര്‍ ഫൗണ്ടേഷനും ഫീഡിങ് ഇന്ത്യയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. വിവാഹം, പിറന്നാള്‍ തുടങ്ങി ആഘോഷങ്ങളുടെയെല്ലാം ബാക്കി വരുന്ന ഭക്ഷണം കേടുവരാതെ ഇവിടെ എത്തിച്ചാല്‍ അത് ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന രീതിയിലാണ് പദ്ധതി.

വിശക്കുന്നവര്‍ക്ക് ഒരു നേരമെങ്കിലും ഭക്ഷണം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്കും ഈ കാരുണ്യകേന്ദ്രത്തില്‍ ഭക്ഷണമെത്തിക്കാം. ഹാപ്പി ഫ്രിഡ്ജില്‍ വന്നുചേരുന്ന ആഹാരം എന്നും രാത്രി സന്നദ്ധ പ്രവര്‍ത്തകര്‍ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിളമ്പും. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് വിതരണത്തിന് കാത്തുനില്ക്കാതെ ഇവിടെയെത്തി ഭക്ഷണപ്പൊതി എടുക്കുകയും ചെയ്യാം.

Exit mobile version