പിഎസ്‌സി വിജ്ഞാപനം; വിവിധ വകുപ്പുകളിലായി 91 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 24 രാത്രി 12 വരെയാണ്

തിരുവനന്തപുരം: പിഎസ്‌സി വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി 91 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ അസിസ്റ്റന്റ്, പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക്‌സ്, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍,ഫാര്‍മസിസ്റ്റ് തുടങ്ങി 91 തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിശദമായ വിവരങ്ങള്‍ kerala psc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 24 രാത്രി 12 വരെയാണ്.

Exit mobile version