പാലാ സീറ്റ് മറ്റാർക്കും കൊടുക്കില്ല; ബിജെപി തന്നെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും; ഒന്നിച്ചെടുത്ത തീരുമാനമെന്ന് പിസി ജോർജ്

എൻഡിഎ കൺവെൻഷൻ സെപ്റ്റംബർ ആറിന് പാലായിലാണ് നിശ്ചയിച്ചിരിക്കുന്നത്.

കൊച്ചി: വരുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സാരഥിയായി ബിജെപി സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാൻ തീരുമാനം. മുന്നണി ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണിതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള അറിയിച്ചു. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാർത്ഥിയെ അന്തിമമായി പ്രഖ്യാപിക്കുക. സാധ്യതാ പട്ടിക ഉടൻ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ ഒന്നിന് എൻഡിഎ കോട്ടയം നേതൃയോഗം ചേരുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യുമെന്നും പിഎസ് ശ്രീധരൻ പിള്ള അറിയിച്ചു. എൻഡിഎ കൺവെൻഷൻ സെപ്റ്റംബർ ആറിന് പാലായിലാണ് നിശ്ചയിച്ചിരിക്കുന്നത്. 8,9,10 തിയ്യതികളിലായിരിക്കും പഞ്ചായത്ത് തല കൺവെൻഷൻ.

പാലായിൽ ബിജെപി സ്ഥാനാർത്ഥി മത്സരിക്കണമെന്നത് ഘടകകക്ഷികൾ ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് ജനപക്ഷം നേതാവും എംഎൽഎയുമായ പിസി ജോർജ് പ്രതികരിച്ചു.

Exit mobile version