ഇന്ത്യൻ സേനയെ പാകിസ്താനുമായി താരതമ്യം ചെയ്തു; പിഴവ് പറ്റിയെന്ന് അരുന്ധതി റോയിയുടെ ഖേദപ്രകടനം

പത്തുവർഷം മുമ്പുള്ള പ്രസ്താവന മനപൂർവ്വമല്ലാത്ത പിഴവെന്ന് അരുന്ധതി റോയി വ്യക്തമാക്കി.

ന്യൂഡൽഹി: ഇന്ത്യൻ സേനയേയും പാകിസ്താൻ സൈന്യത്തേയും താരതമ്യം ചെയ്തുള്ള വിമർശന പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി. പത്തുവർഷം മുമ്പുള്ള പ്രസ്താവന മനപൂർവ്വമല്ലാത്ത പിഴവെന്ന് അരുന്ധതി റോയി വ്യക്തമാക്കി.

പാകിസ്താൻ സേന സ്വന്തം ജനങ്ങൾക്കെതിരെ അക്രമം നടത്താറില്ലെന്ന് അരുന്ധതി റോയി പറയുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ ഉൾപ്പടെ വ്യാപകമായി പ്രചരിച്ചിരുന്നു.

കാശ്മീരിൽ ഇന്ത്യൻ സൈന്യത്തെ സ്വന്തം ജനങ്ങൾക്കെതിരെ ഉപയോഗിക്കുന്നെന്ന നിലപാട് അരുന്ധതി റോയി പലതവണ പൊതുവേദിയിലുൾപ്പടെ തുറന്നടിച്ചിരുന്നു.

അതേസമയം, ചില സമയങ്ങളിൽ ഓർക്കാതെ ഇത്തരം കാര്യങ്ങൾ പറഞ്ഞു പോകുന്നതാണ്. പാകിസ്താൻ ബംഗ്ലാദേശിൽ സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്‌തെന്നാണ് തന്റെ അഭിപ്രായമെന്നും, എന്നാൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഫാസിസമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും അരുന്ധതി റോയി പറഞ്ഞു.

Exit mobile version