ഹയര്‍ സെക്കന്ററി ക്രിസ്മസ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ഡിസംബര്‍ 11 മുതല്‍ 20 വരെ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്

ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തിയതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ രണ്ടാം പാദ പരീക്ഷ അടുത്ത മാസം 11 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 11 ന് ആരംഭിക്കുന്ന ക്രിസ്മസ് പരീക്ഷ 20 ന് അവസാനിക്കും. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9.30 നും പ്ലസ്ടുവിന് ഉച്ചയ്ക്കു ശേഷവുമാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തിയതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പൊതു പരീക്ഷകളായ പ്ലസ് ടു- പത്താം ക്ലാസ് പരീക്ഷകള്‍ ഒരുമിച്ച് നടത്തുന്നതിന് വേണ്ടി,രണ്ടു ക്ലാസുകളിലെയും ക്രിസ്മസ് പരീക്ഷകളും ഒരുമിച്ച് നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പുറത്തു വന്ന പുതിയ ഉത്തരവില്‍ പത്താം ക്ലാസ് പരീക്ഷയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സര്‍ക്കാര്‍ നേരത്തെ എടുത്ത തീരുമാനപ്രകാരം മുന്നോട്ട് പോവുകയാണെങ്കില്‍ പ്ലസ് ടു-പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷകള്‍ ഒന്നിച്ച് നടത്തിയെക്കും.

Exit mobile version