കണ്ണടച്ച് ഒരു നിമിഷം പ്രാര്‍ത്ഥിച്ചു; അറ്റുപോയ കാല്‍പ്പാദം എടുത്ത് ആംബുലന്‍സ് പറപറന്നു; മാവേലിക്കരയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തിയത് 30മിനിറ്റിന് മുന്‍പേ

ഡിവൈഎഫ്‌ഐ മാവേലിക്കര മേഖലാ പ്രസിഡന്റ് ലിജോ വില്ലയിലും ആംബുലന്‍സിലുണ്ടായിരുന്നു.

ആലപ്പുഴ: അറ്റുപോയ കാല്‍പ്പാദവും യുവാവിനോട് ചേര്‍ത്ത് ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ത്ഥിച്ച് വണ്ടി എടുത്തു. ഒരു മണിക്കൂറോളം എടുക്കുന്ന വഴി മുപ്പത് മിനിറ്റിന് മുന്‍പേ പാഞ്ഞെത്തി. മാവേലിക്കരയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേയ്ക്കാണ് അനുവദിച്ച 30 മിനിറ്റിന് മുന്‍പേ പാഞ്ഞെത്തിയത്.

ആംബുലന്‍സ് ഡ്രൈവര്‍ കല്ലുമല കുളത്തിന്റെ കിഴക്കതില്‍ ജോണ്‍സി മാത്യുവിന്റെ സമയോചിതമായ ഡ്രൈവിങ് ആണ് തുണയായത്. മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ ശബരി എക്‌സ്പ്രസില്‍ നിന്നു വീണു വലതു കാല്‍പാദമറ്റ ആല്‍ഫിയയുമായി 108 ആംബുലന്‍സ് ജില്ലാ ആശുപത്രിയില്‍ നിന്നു പുറപ്പെട്ടതിനു പിന്നാലെയാണ് അറ്റുവീണ കാല്‍പാദം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഡിവൈഎഫ്‌ഐ മാവേലിക്കര മേഖലാ പ്രസിഡന്റ് ലിജോ വില്ലയിലും ആംബുലന്‍സിലുണ്ടായിരുന്നു. അദ്ദേഹമാണ് കാല്‍പ്പാദം ചേര്‍ത്തുപിടിച്ചത്. കാല്‍പാദം കൈമാറിയ ശേഷം മടങ്ങാന്‍ തയാറെടുക്കുമ്പോഴാണ് മറ്റൊരു പ്രശ്‌നം അറിഞ്ഞ്.

ആല്‍ഫിയയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനു ഐസിയു ആംബുലന്‍സ് ലഭിച്ചില്ല. തുടര്‍ന്ന് ജോണ്‍സിയുടെ ആംബുലന്‍സില്‍ തന്നെ ആല്‍ഫിയയെ കലവൂരില്‍ എത്തിച്ചപ്പോഴേക്കും ചേര്‍ത്തലയില്‍ നിന്നു ഐസിയു ആംബുലന്‍സ് അവിടെയെത്തി. ആല്‍ഫിയയെ ഈ ആംബുലന്‍സിലേക്കു മാറ്റിയ ശേഷമാണ് ഇരുവരും മടങ്ങിയത്.

Exit mobile version