ജോലി ചെയ്യുന്ന കടയില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: ജോലി ചെയ്യുന്ന കടയില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആംബുലൻസ് ഡ്രൈവറായ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വടകരയിലാണ് സംഭവം.

കോറോത്ത് റോഡ് തൈക്കണ്ടിവളപ്പില്‍ മഹമ്മദ് മത്തലീബി (40) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി മുത്തലിബ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി.

കോടതിയില്‍ ഹാജരാക്കിയ മത്തലിബിനെ റിമാൻഡ് ചെയ്തു. അതിക്രമത്തിനിടയില്‍ യുവതിയുടെ കൈക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അഴിയൂര്‍ പാനട വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മുത്തലീബ്.

Exit mobile version