നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ വേട്ട; മൂന്ന് പേര്‍ പിടിയില്‍

വിമാനത്താവളം വഴി 28 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റംസ് സംഘം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. വിമാനത്താവളം വഴി 28 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റംസ് സംഘം പിടികൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ രണ്ടു പേരെയും ഒരു ആലുവ സ്വദേശിയെയുമാണ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്ന് ഒരാഴ്ച മുമ്പാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്.

അതേസമയം സ്വര്‍ണ്ണം പിടിച്ചെടുത്തെങ്കിലും മൂന്ന് പേരെയും വിട്ടയയ്ക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണം കുഴമ്പ് രൂപത്തിലുള്ളതിനാല്‍ എത്ര വിലയുടെതാണെന്ന് മനസിലാക്കാന്‍ കഴിയാത്തതിനാലാണ് പ്രതികളെ വിട്ടയ്ച്ചത്. എന്നാല്‍ മിശ്രിതത്തില്‍ നിന്ന് സ്വര്‍ണ്ണം വേര്‍ത്തിരിച്ചതോടെ 28 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതെന്ന് കണ്ടെത്തുകയായിരുന്നു. 20 ലക്ഷത്തിന് മുകളില്‍ സ്വര്‍ണം ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാം എന്നാണ് വ്യവസ്ഥ . ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.

Exit mobile version