പ്രളയ ബാധിതര്‍ക്ക് സഹായവുമായി വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍; ക്യാംപുകളിലേക്ക് നല്‍കുന്നത് ആയിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണം

ക്യാംപില്‍ കഴിയുന്ന ഒരാള്‍ക്ക് അഞ്ച് ചപ്പാത്തിയും കുറുമയും അടങ്ങുന്ന ഭക്ഷണപ്പൊതിയാണ് തടവുകാര്‍ എത്തിക്കുന്നത്

തൃശ്ശൂര്‍: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍.
ക്യാംപുകളില്‍ കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയാണ് അന്തേവാസികള്‍
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങാവുന്നത്. സ്വയം സന്നദ്ധരായ ഇരുപതോളം തടവുകാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.

ക്യാംപില്‍ കഴിയുന്ന ഒരാള്‍ക്ക് അഞ്ച് ചപ്പാത്തിയും കുറുമയും അടങ്ങുന്ന ഭക്ഷണപ്പൊതിയാണ് തടവുകാര്‍ എത്തിക്കുന്നത്. സാധാരണ ജോലി സമയത്തിന് ശേഷമാണ് ഇവര്‍ ദുരിത ബാധിതര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ സമയം കണ്ടെത്തുന്നത്.

വിയ്യൂര്‍, വില്ലടം, മണലാറുകാവ്, കോലഴി, ചേര്‍പ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ക്യാംപുകളിലാണ് തടവുകാര്‍ സ്ഥിരമായി ഭക്ഷണപ്പൊതി എത്തിക്കുന്നത്. ജയിലിലെ സെയില്‍സ് കൗണ്ടര്‍ വില്‍പനയെയും ഓണ്‍ലൈന്‍ വ്യാപാരത്തെയും ബാധിക്കാത്ത തരത്തിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.

ക്യാംപുകളിലെ അവശ്യം അറിയിച്ചാല്‍, നഗരത്തിലെ ക്യാംപുകളില്‍ നേരിട്ടും ദൂരെയുള്ളവര്‍ക്ക് സന്നദ്ധ സംഘടനകള്‍ വഴിയും ഭക്ഷണം എത്തിക്കും.

Exit mobile version