കാശ്മീര്‍ താഴ്‌വരയില്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചത് പകുതി സ്‌കൂളുകള്‍ മാത്രം; കുട്ടികളില്ലാതെ ശ്രീനഗറിലെ സ്‌കൂളുകള്‍

ജമ്മുവില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

കാശ്മീര്‍: കാശ്മീര്‍ താഴ്വരയില്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചത് പകുതി സ്‌കൂളുകള്‍ മാത്രം. 190 സ്‌കൂളുകളില്‍ തുറന്നത് 95 എണ്ണം മാത്രമാണ്. അതില്‍ തന്നെ പകുതിയിലും കുട്ടികള്‍ എത്തിയിട്ടില്ല. അനാഥമായ അവസ്ഥയിലാണ് ശ്രീനഗറിലെ ചില സ്‌കൂളുകള്‍. ജമ്മുവില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ ഷാഹിദ് ഇഖ്ബാല്‍ ചൗധരി വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥറുമായും സ്‌കൂളുകളുടെ മേധാവികളുമായും ചര്‍ച്ച നടത്തിയിരുന്നു.

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

Exit mobile version