ജമ്മുകാശ്മീരില്‍ ഭീകരവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ ഭീകരവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനുമാണ് മരിച്ചത്.പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്. ഏറ്റുമുട്ടിലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. പട്രോള്‍ സംഘത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചിലും തുടരുന്നുണ്ട്.

കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡറെ സുരക്ഷാസേന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈയ്ഫുള്ള എന്ന ഭീകരനെ സുരക്ഷാസേന വധിച്ചത്.

Exit mobile version