കാശ്മീരില്‍ കൊല്ലപ്പെട്ട അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപയും വീടും ; സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് ജവാന്‍ പിഎസ് അഭിജിത്ത് (22) കൊല്ലപ്പെട്ടത്.

തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട പുനലൂര്‍ അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കാനാണ് തീരുമാനം.

കൂടാതെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് ജവാന്‍ പിഎസ് അഭിജിത്ത് (22) കൊല്ലപ്പെട്ടത്.

Exit mobile version