യുനെസ്‌കോയുടെ സര്‍ഗാത്മക നഗരങ്ങളില്‍ ഇടം പിടിച്ച് ശ്രീനഗര്‍

ശ്രീനഗര്‍ : യുനെസ്‌കോയുടെ സര്‍ഗാത്മക നഗരങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ച് ശ്രീനഗര്‍. കരകൗശലം, നാടോടിക്കലകള്‍ എന്നിവയ്ക്ക് യുനെസ്‌കോയുടെ പ്രത്യേക പരാമര്‍ശവും ശ്രീനഗറിന് ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയാണ് യുനെസ്‌കോ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്. നിലവിലുണ്ടായിരുന്ന 246 നഗരങ്ങളുടെ കൂടെ 49 നഗരങ്ങളും കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നേട്ടത്തില്‍ ശ്രീനഗറിനെയും ജമ്മു കശ്മീര്‍ ജനതയെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നതിനായി കഴിഞ്ഞ നാല് വര്‍ഷമായ തയ്യാറെടുത്ത് വരികയായിരുന്നുവെന്ന് ഇന്‍ടാക് (ഐഎന്‍ടിഎസിഎച്ച്) ജമ്മു കശ്മീര്‍ ചാപ്റ്റര്‍ കണ്‍വീനര്‍ സലിം ബൈഗ് പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരകൗശലവിദ്യ നിലനിര്‍ത്തിയ കലാകാരന്മാര്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്വാളിയാറും ശ്രീനഗറിനൊപ്പം നിര്‍ദേശിക്കപ്പെട്ടിരുന്നുവെങ്കിലും അവസാനനിമിഷം ശ്രീനഗറിന് നറുക്ക് വീഴുകയായിരുന്നു.

Exit mobile version