ഇത് രണ്ടാം ജന്മം, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വനത്തിലകപ്പെട്ട മുത്തശ്ശിയെ രക്ഷപ്പെടുത്തി

മലപ്പുറം: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഉള്‍വനത്തില്‍പ്പെട്ട്‌പോയ മുത്തശ്ശിയെ കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തി. മകള്‍ സരോജം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് കല്ല്യാണി മുത്തശ്ശിയെ കണ്ടെത്തിയത്. മലപ്പുറത്ത് നിന്നുള്ള എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സാണ് രക്ഷപ്പെടുത്തിയത്.

കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കിളിയന്‍ ട്രാക്ക് ആദിവാസി കോളനിയിലാണ് കല്ല്യാണി മുത്തശ്ശി ഭക്ഷണം പോലും ഇല്ലാതെ കുടുങ്ങിയത്. സാധാരണയായി കാടുകളിലെ ഗുഹകളെ ആശ്രയിക്കുന്ന ചോലനായ്ക്കാര്‍ വിഭാഗത്തിപ്പെട്ട ഇവരെ ഉള്‍ക്കാടുകളില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് മറ്റ് പ്രദേശത്തേക്ക് മാറിയിരുന്നു. മകള്‍ സരോജവും കുടുംബവും നിലമ്പൂരില്‍ വീട്ടുജോലിക്ക് വന്നിരുന്നതിനാല്‍ മുത്തശ്ശി തനിച്ചായിരുന്നു. നിലമ്പൂരിലെ സന്നദ്ധസംഘടന ഒരുക്കിയ വീട്ടിലാണ് കല്യാണി മുത്തശ്ശി ഇപ്പോള്‍.

കാട്ടില്‍ നിന്ന് മുത്തശിയെ രക്ഷപ്പെടുത്തി

Exit mobile version