ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ മോഹനവാഗ്ദാനങ്ങള്‍ തേടിപ്പോകുന്നവരെ ജാഗ്രത… കാത്തിരിക്കുന്നത് വന്‍ കെണി

ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത സ്വീകരിക്കാന്‍ കേരളാ പോലീസ് പറയുന്നു

തിരുവനന്തപുരം: ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിക്കുന്നവരാണ് നമ്മള്‍. പ്രത്യേകിച്ച് ഷോപ്പിംഗ് സൈറ്റുകളിലെ വന്‍ വിലക്കുറവ് കണ്ട്, അതില്‍ അകര്‍ഷിക്കപ്പെട്ട് അതിന് പിന്നാലെ പോകുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ അതിന് പിന്നില്‍ പതിയിരിക്കുന്ന ചതിക്കുഴിയെപ്പറ്റി നമ്മള്‍ ചിന്തിക്കാറില്ല. കെണിയില്‍പ്പെട്ട് കഴിഞ്ഞാലായിരിക്കും പറ്റിക്കാപ്പെട്ടുവെന്ന് മനസിലാകുക.

ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത സ്വീകരിക്കാന്‍ കേരളാ പോലീസ് പറയുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ വന്‍ വിലക്കുറവ് എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ ഷോപ്പിംഗ് സൈറ്റുമായി ഈ സന്ദേശത്തിനു യാതൊരു ബന്ധവുമില്ല. മാത്രമല്ല , നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താനുള്ള ഒരു തട്ടിപ്പ് രീതിയാണിതെന്ന് കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കുക ..
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ വന്‍ വിലക്കുറവ് എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ പലതും തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണെന്നു വ്യക്തമായിട്ടുള്ളതാണ്. വിലക്കുറവിന്റെ മോഹനവാഗ്ദാനങ്ങളുമായി പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് കൂടെയുള്ള ലിങ്കില്‍ പ്രവേശിച്ചു ഓഫര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുക. യഥാര്‍ത്ഥ ഷോപ്പിംഗ് സൈറ്റുമായി ഈ സന്ദേശത്തിനു യാതൊരു ബന്ധവുമില്ല. മാത്രമല്ല , നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താനുള്ള ഒരു തട്ടിപ്പ് രീതിയാണിത്.’

 

Exit mobile version