തെങ്ങും തെക്കനും ചതിക്കില്ല; തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ അഭിനന്ദിച്ച് അരുണ്‍ ഗോപി

ഇപ്പോള്‍ മേയറിനെ അഭിനന്ദിച്ച് സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തിയിരിക്കുകയാണ്.

കൊച്ചി: ഇത്തവണത്തെ പ്രളയകാലത്ത് തിളങ്ങി നില്‍ക്കുന്നത് തിരുവനന്തപുരവും, നഗരപിതാവുമായ വികെ പ്രശാന്തുമാണ്. പ്രളയം തകര്‍ത്തെറിഞ്ഞ മലബാറിന് വലിയ തോതിലുള്ള സഹായമാണ് തിരുവനന്തപുരം നഗരസഭയില്‍ നിന്ന് എത്തുന്നത്. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദനപ്രവാഹമാണ് മേയര്‍ക്ക് ലഭിക്കുന്നത്.

ഇപ്പോള്‍ മേയറിനെ അഭിനന്ദിച്ച് സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തിയിരിക്കുകയാണ്. ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ് അറിഞ്ഞു നില്‍ക്കുന്നതില്‍ സന്തോഷമെന്നാണ് അദ്ദേഹം കുറിച്ചത്. തെങ്ങും തെക്കനും ചതിക്കില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തെ കരകയറ്റാന്‍ സഹായങ്ങള്‍ നല്‍കുന്നതില്‍ നേതൃത്വം നല്‍കുന്ന തിരുവനന്തപുരം മേയറെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നാണ് സമൂഹമാധ്യമങ്ങളും പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നില്‍ക്കുന്നതില്‍! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്നതില്‍!
തെങ്ങും തെക്കനും ചതിക്കില്ല ?????? VK Prasanth

Exit mobile version