‘വീട്ടിലിരുന്നാണ് കണ്ടന്തെങ്കിലും അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, മനസ്സു നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം’; ‘സുരറൈ പൊട്ര്’ കണ്ട് സംവിധായകന്‍ അരുണ്‍ ഗോപി

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂരറൈ പൊട്ര്’. ഈ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് ആണ് സൂര്യ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തിയ അപര്‍ണ്ണ ബാലമുരളിയും. ചിത്രത്തിലെ അപര്‍ണ്ണ അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രവും ഏറെ ശ്രദ്ധനേടി. ഇപ്പോഴിതാ അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.


‘വീട്ടിലിരുന്നാണ് കണ്ടന്തെങ്കിലും അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, മനസ്സു നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം’ എന്നാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.


ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂര്യയുടെ 2 ഡി എന്റര്‍ടെയിന്‍മെന്റ്സും ഗുനീത് മോങ്കയുടെ ശിഖായ എന്റര്‍ടെയിന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version