രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്നു

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ് അരുൺ ഗോപി കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നു. ദിലീപുമായി വീണ്ടുമൊന്നിക്കുന്നുവെന്ന വാർത്ത പുറത്ത് വിട്ടിരിക്കുന്നത് സംവിധായകൻ അരുൺ ഗോപി തന്നെയാണ്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദയകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമായിരിക്കും ഇത്. ഇരുവരും ഒന്നിച്ചെത്തിയ സസ്പൻസ് ത്രില്ലറായിരുന്നു രാമലീല . മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്. സച്ചിയായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മുകേഷ്, പ്രയാഗ മാർട്ടിൻ രാധിക ശരത്കുമാർ കലാഭവൻ ഷാജോൺ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Exit mobile version