ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ആലപ്പുഴ റെയില്‍വേ സേറ്റേഷന് സമീപം മാളികമുക്ക് റെയില്‍ക്രോസിന് അടുത്ത് ഇലക്ട്രിക് ലൈനിലേക്കാണ് മരം വീണത്

ആലപ്പുഴ: റെയില്‍വേ ട്രാക്കില്‍ മരം വീണ് ആലപ്പുഴയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ റെയില്‍വേ സേറ്റേഷന് സമീപം മാളികമുക്ക് റെയില്‍ക്രോസിന് അടുത്ത് ഇലക്ട്രിക് ലൈനിലേക്കാണ് മരം വീണത്. ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ച് വിട്ടു.

ട്രാക്കിലേക്ക് മരം വീണതോടെ തീരദേശപാതയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്ന് റിക്കവറി വാന്‍ എത്തിയാണ് രാവിലെ ആറരയോടെ മരം മുറിച്ച് നീക്കിയത്. ശേഷം ഇലക്ട്രിക് ലൈനിലെ അറ്റകുറ്റപ്പണി നടത്തി.

ഇതോടെ നിരവധി ട്രെയിനുകളാണ് വൈകിയോടിയത്. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് അടക്കം മൂന്നു ട്രെയിനുകള്‍ പിടിച്ചിട്ടു. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, ബാംഗ്ലൂര്‍-കൊച്ചുവേളി ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു.

Exit mobile version