യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം: വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതി കീഴടങ്ങി; വധശ്രമത്തിന് കേസെടുത്തു

കോഴിക്കോട്: മുക്കം കാരശ്ശേരിയില്‍ യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി കീഴടങ്ങി. യുവതിയുടെ മുന്‍ ഭര്‍ത്താവ് തെങ്ങിലക്കടവ് സ്വദേശി സുഭാഷ് ആണ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയാണ് കൃത്യം നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സ്വകാര്യക്ലിനിക്കില്‍ ജോലിചെയ്യുകയായിരുന്ന സ്വപ്ന (31)യാണ് അക്രമിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് സുഭാഷ് യുവതിക്കു നേരെ ആസിഡ് ആക്രമണം നടത്തിയത്. ശേഷം യുവതിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തു.

Exit mobile version