സുഷമ സ്വരാജ് മികച്ച ഭരണാധികാരിയായിരുന്നു; ഉമ്മന്‍ ചാണ്ടി

ഇറാക്കില്‍ കുറിങ്ങിപ്പോയ മലയാളി നഴ്‌സുമാരെ കൊണ്ടുവരാനായി സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ വളരെ പെട്ടന്ന് തന്നെ അതിനുള്ള പ്രവര്‍ത്തനങ്ങളും പ്രയത്‌നം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഉമന്‍ചാണ്ടി വ്യക്തമാക്കി

തിരുവനന്തപുരം: മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ ഉമ്മന്‍ചാണ്ടി അനുശോചനമര്‍പ്പിച്ചു. സുഷമ മികച്ച ഭരണാധികാരിയും പൊതുപ്രവര്‍ത്തകയുമായിരുന്നു. കേരളത്തിന് വേണ്ടി പ്രവര്‍ത്തിച്ച കാര്യങ്ങള്‍ എക്കാലവും കേരളം ഓര്‍ക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇറാക്കില്‍ കുടിങ്ങിപ്പോയ മലയാളി നഴ്സുമാരെ കൊണ്ടുവരാനായി സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ വളരെ പെട്ടന്ന് തന്നെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. അതിനു വേണ്ടിയുള്ള പ്രയത്നം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവര്‍ത്തകയാണ് സുഷമ സ്വരാജെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. വിദേശകാര്യമന്ത്രിയെന്ന നിലയിലുള്ള ഇടപെടലുകളിലൂടെ ഏറെ ജനപിന്തുണയാര്‍ജിക്കാന്‍ സാധിച്ചു. ഡല്‍ഹിയുടെ ആദ്യ വനിത മുഖ്യമന്ത്രിയായിരുന്നു. ഹരിയാനയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയുമാണ്. രാജ്യത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡും സുഷമക്ക് സ്വന്തം.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭര്‍ത്താവ്. ബന്‍സൂരി ഏകമകളാണ്. 2019-ലെ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

Exit mobile version