സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രിയങ്കരിയായ നേതാവിന്റ വിയോഗത്തില്‍ ലോകനേതാക്കള്‍ ഉള്‍പ്പടെയുള്ളചവര്‍ അനുശോചനം രേഖപ്പെടുത്തി.

തിരുവനന്തപുരം: ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്. പാര്‍ലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവര്‍ത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു സുഷമ സ്വരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചാണ് സുഷമ സ്വരാജ് അന്തരിച്ചത്. പ്രിയങ്കരിയായ നേതാവിന്റ വിയോഗത്തില്‍ ലോകനേതാക്കള്‍ ഉള്‍പ്പടെയുള്ളചവര്‍ അനുശോചനം രേഖപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പാര്‍ലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവര്‍ത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഃഖം പങ്കിടുന്നു.

Exit mobile version