നെടുങ്കണ്ടത്ത് അതിശക്തമായ കാറ്റ്; വിദ്യാര്‍ത്ഥികളെ ഇറക്കി വന്ന ശേഷം നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ് തലകീഴായി കൊക്കയിലേയ്ക്ക് മറിഞ്ഞു

ഇന്നലെ വൈകുന്നേരം ആറിന് നെടുങ്കണ്ടം തേവാരംമെട്ടിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് നിര്‍ത്തിയിട്ടിരുന്ന ബസ് തലകീഴായി 50 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് മറഞ്ഞു. ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്നാണ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞത്. സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികളെ വീടുകളില്‍ എത്തിച്ച ശേഷം മടങ്ങി വന്നതിനു ശേഷമാണ് അപകടമുണ്ടായത്.

കോമ്പയാര്‍ സെന്റ് തോമസ് എല്‍പി സ്‌കൂള്‍ ബസാണു മറിഞ്ഞത്. കുട്ടികള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനായി. ഇന്നലെ വൈകുന്നേരം ആറിന് നെടുങ്കണ്ടം തേവാരംമെട്ടിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

വിദ്യാര്‍ത്ഥികളെ ഇറക്കി മടങ്ങി വരുന്നതിനിടെ ബസ് നിര്‍ത്തിയ ഡ്രൈവര്‍ വിഷ്ണുവും വാഹനത്തിലുണ്ടായിരുന്ന അധ്യാപകന്‍ ജോബിന്‍ ജോര്‍ജും പുറത്തിറങ്ങി. ഇതിനിടെ ശക്തമായ കാറ്റ് വീശി. പിന്നാലെ ബസ് തനിയെ ഉരുണ്ട് കൊക്കയിലേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

Exit mobile version