വീഡിയോ കോളിലെ വളകിലുക്കം അപൂര്‍വ്വയെ പ്രകോപിപ്പിച്ചു; കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കൂടുതല്‍ വിവരം പുറത്ത്

അടുത്ത ബന്ധുവായ സ്ത്രീക്കൊപ്പമുള്ള മദ്യപാനമാണ് അപൂര്‍വ്വയെ പ്രകോപിപ്പിച്ചത് തുടര്‍ന്ന് കൊലപ്പാതകത്തിലേക്ക് നയിച്ചത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി കൊല്ലപ്പെട്ടതിന്റെ കാരണം പോലീസ് സ്ഥിരീകരിച്ചിരുന്നു. അടുത്ത ബന്ധുവായ സ്ത്രീക്കൊപ്പമുള്ള മദ്യപാനമാണ് അപൂര്‍വ്വയെ പ്രകോപിപ്പിച്ചത് തുടര്‍ന്ന് കൊലപ്പാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇത് പിടിക്കപ്പെട്ടത് എന്നാല്‍ ഇത് പിടിക്കപ്പെട്ടത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇരുവരും തമ്മിലുള്ള വഴക്കുകള്‍ക്ക് കാരണം ബന്ധുവായ സ്ത്രീയുമായുള്ള രോഹിതിന്റെ ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധുവായ സ്ത്രീയുമൊപ്പമുള്ള യാത്രയും കൂടിക്കാഴ്ചയും വിലക്കണമെന്ന് അപൂര്‍വ രോഹിത്തിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തിന് പുല്ല് വില കല്‍പ്പിച്ച് രോഹിത് ഉത്തരാഖണ്ഡില്‍ വോട്ടു ചെയ്യാനായി ബന്ധുവായ സ്ത്രീയുടെയും അമ്മയോടുമൊപ്പമാണ് പോയത്.

ഇക്കാര്യം അപൂര്‍വ അറിഞ്ഞിരുന്നില്ല. എന്നാല്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചുവരുന്ന സമയത്ത് അപൂര്‍വ രോഹിതിനെ വീഡിയോ കോള്‍ ചെയ്തിരിന്നു. ഇതിനിടെ ഒപ്പമുള്ളയാളെ കാണാതിരിക്കാന്‍ രോഹിത് ശ്രമം നടത്തിയെങ്കിലും വളക്കിലുക്കം കേള്‍ക്കുകയും സ്ത്രീയുടെ വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെതോടെ അപൂര്‍വയ്ക്ക് കാര്യങ്ങള്‍ മനസിലാകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും ഒരുമ്മിച്ചിരുന്നാണ് കാറില്‍ മദ്യപിച്ചത്.

തുടര്‍ന്ന് രാത്രിയോടെ വീട്ടില്‍ എത്തിയ ഭര്‍ത്താവിനോട് അപൂര്‍വ്വ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടി. വഴക്കിനിടെ തങ്ങള്‍ ഒരേ ഗ്ലാസില്‍ നിന്നാണ് മദ്യപിച്ചതെന്ന് രോഹിത് പറഞ്ഞത് അപൂര്‍വ്വയെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതോടെ തലയിണയെടുത്ത് രോഹിതിന്റെ മുഖത്തമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.

അമിതമായി മദ്യപിച്ചതിനാല്‍ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു രോഹിത്. കഴിഞ്ഞ ഏപ്രില്‍ 16നാണ് കൊലപാതകം നടന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നു കണ്ടെത്തിയത്.

Exit mobile version