എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണത്തില്‍ അസ്വാഭാവികത ; പോലീസ് അന്വേഷണം ആരംഭിച്ചു

ഈ മാസം 16നാണ് എന്‍ഡി തീവാരിയുടെ മകനായ രോഹിത് സാകേതിലുള്ള മാക്‌സ് ആശുപത്രിയില്‍ മരിച്ചത്.

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ഈ മാസം 16നാണ് എന്‍ഡി തീവാരിയുടെ മകനായ രോഹിത് സാകേതിലുള്ള മാക്‌സ് ആശുപത്രിയില്‍ മരിച്ചത്.

മൂക്കിലൂടെ രക്ത സ്രാവം ഉണ്ടായതിനെ തുടര്‍ന്ന് രോഹിത്തിനെ ആശുപത്രിയില്‍ കൊണ്ടുവരികയായിരുന്നു.
എന്നാല്‍ അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.ഹൃദയ സ്തംഭനമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് വ്യക്തമായി.

തലയണകൊണ്ട് ശ്വാസംമുട്ടിച്ചാണ് രോഹിത്തിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.ഐപിസി 302 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ രോഹിത്തിന്റെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു. രോഹിത്തിന്റെ പിതൃത്വം ആദ്യം എന്‍ഡി തിവാരി നിഷേധിച്ചിരുന്നു.തുടര്‍ന്ന് നടന്ന നിയമ പോരാട്ടത്തിനൊടുവിലാണ് എന്‍ഡി തീവാരി മകനെ അംഗീകരിച്ചത്.

Exit mobile version