ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇളയകുട്ടിയുടെ ദേഹത്ത് നരവധി പരിക്കുകള്‍ കണ്ടെത്തി

ഇളയ കുട്ടിയായ നാല് വയസ്സുകാരന്റെ ദേഹത്ത് പരിക്കുകള്‍ കണ്ടെത്തി. കൈ, കാല്‍, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ ഭാഗങ്ങളിലാണ് പരുക്ക് കണ്ടെത്തിയത്

തൊടുപുഴ: തൊടുപുഴയില്‍ ഏഴവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇളയ കുട്ടിയായ നാല് വയസ്സുകാരന്റെ ദേഹത്ത് പരിക്കുകള്‍ കണ്ടെത്തി. കൈ, കാല്‍, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ ഭാഗങ്ങളിലാണ് പരുക്ക് കണ്ടെത്തിയത്.

പല വ്രണങ്ങള്‍ക്കും ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് വിദഗ്ധ പരിശോധനാ സംഘം കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത് 11 പരിക്കുകളാണ് പരിശോധനയില്‍ തെളിഞ്ഞത്. അതേസമയം കുട്ടികളുടെ അമ്മയെയും പരിശോധനയ്ക്ക് വിധേയമാക്കിട്ടുണ്ട്. കുട്ടികളെ ലൈംഗികമമായി ആക്രമിച്ചതിന് അരുണിനെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

അതിന് പുറമേ വധശ്രമം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടണ്ട്. റിമാന്‍ഡിലായ പ്രതിയെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ നാങ്ങും.

Exit mobile version