മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

പെണ്‍കുട്ടിയെ ബലാംത്സംഗത്തിനിരയാക്കിയ ശേഷം കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി

മധ്യപ്രദേശ്: മധ്യപ്രദേശ് കട്‌നിയില്‍ പ്രായപൂര്‍ത്തിയാകാത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപയോഗശൂന്യമായ ബയോഗ്യാസ് ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന പ്രദേശവാസി നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബലാംത്സംഗത്തിനിരയാക്കിയ ശേഷം കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

കഴിഞ്ഞ ബുധനാഴ്ച അമ്മാവനൊപ്പം പുറത്ത് പോയ കുട്ടിയെയാണ് കാണാതായത്. തുടര്‍ന്ന് 10 വയസുകാരി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതിപെടുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി ാപാലീസ് അറിയിച്ചു.

Exit mobile version