ഭക്ഷണം നല്‍കിയ പാത്രം തിരിച്ചുവാങ്ങാന്‍ എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 41കാരനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി

പിഴ തുക ഈടാക്കി കുട്ടിക്ക് നല്‍കാനാണ് ഉത്തരവ്. 2021 ഓഗസ്റ്റ് 13ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

kid-arrested

തിരുവനന്തപുരം: ഭക്ഷണം നല്‍കിയ പാത്രം തിരിച്ചുവാങ്ങാന്‍ എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 41കാരനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി. അയിരൂര്‍ സ്വദേശി ബൈജുവിനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ പ്രതി മൂന്നു മാസം അധിക തടവ് കൂടി അനുഭവിക്കണം എന്ന് കോടതി വ്യക്തമാക്കി.

പിഴ തുക ഈടാക്കി കുട്ടിക്ക് നല്‍കാനാണ് ഉത്തരവ്. 2021 ഓഗസ്റ്റ് 13ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കുട്ടിയുടെ വീട്ടില്‍ നിന്ന് ഭക്ഷണം പാത്രത്തില്‍ വാങ്ങിയിരുന്നു. ഈ പാത്രം തിരിച്ചുവാങ്ങാന്‍ പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. കടന്നുപിടിച്ച പ്രതിയെ തള്ളിയിട്ടതിനുശേഷം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞു. തുടര്‍ന്ന്, അയിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ്ര്‍ വിജയ് മോഹന്‍ ഹാജരായി. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി. അയിരുര്‍ എസ് ഐയായിരുന്ന ആര്‍ സജീവാണ് കേസ് അന്വേഷിച്ചത്.

Exit mobile version