കൊല്ലത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കവെ പാമ്പ് കടിയേറ്റ് 10 വയസുകാരി മരിച്ചു

കൊല്ലം: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടി പാമ്പ് കടിയേറ്റു മരിച്ചു. പത്തു വയസുകാരിയായ ആദിത്യയാണ് മരണപ്പെട്ടത്. പത്തനാപുരം മാങ്കോട് ചരിവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്പതിമാരുടെ മകളാണ് ആദിത്യയാണ്. മാങ്കോട് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിത്യ.

ശനിയാഴ്ച പുലര്‍ച്ചയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി രക്ഷിതാക്കള്‍ കണ്ടത്. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് ആദിത്യ മരണപ്പെടുകയായിരുന്നു.

Exit mobile version