അമൃത്സര്‍ ട്രെയിന്‍ അപകടം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു

ചണ്ഡിഗഡ്: അമൃത്സറില്‍ ട്രെയിന്‍ ഇടിച്ച് 61 പേര്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. ഹരിയാന ഹൈക്കോടിയിലാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗുരുഗ്രാം സ്വദേശിയായ അഭിഭാഷകന്‍ ദിനേഷ് കുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 19നായിരുന്നു അപകടം. അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

അമൃതസറില്‍ ദസറ ആഘോഷം നടക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്. എന്നാല്‍ റെയില്‍വേ ഈ സംഭവത്തിന് നേരെ മുഖം തിരിക്കുന്നതാണ് കണ്ടത്.

Exit mobile version