‘മീ ടൂ’വിന് പിന്നാലെ ‘മെന്‍ ടൂ’..! അപമാനം ഏല്‍ക്കുന്ന പുരുഷന്മാര്‍ക്ക് നിയമസഹായം

ബംഗളൂരു: ലൈംഗീക ആരോപണങ്ങള്‍ തുറന്ന് പറഞ്ഞ് സ്ത്രീകള്‍ തുടങ്ങിയ മീ ടൂ ക്യാംപെയിനിന് പിന്നാലെ പുരുഷന്മാര്‍ ഇതില്‍ നിന്ന് അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നുപറഞ്ഞ് മെന്‍ ടൂ ക്യാംപെയിന്‍ പ്രചാരത്തില്‍.

ലൈംഗിക പീഡനക്കേസില്‍ കുറ്റവിമുക്തനായ മുന്‍ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി അടക്കം പതിനഞ്ചോളം പുരുഷന്മാരാണ് ‘ക്രിസ്പ്’ സംഘടിപ്പിച്ച പ്രചാരണത്തിനെത്തിയത്. സ്ത്രീകള്‍ ഉന്നയിക്കുന്ന വ്യാജപരാതികളിലൂടെ അപമാനം ഏല്‍ക്കുന്ന പുരുഷന്മാരുടെ കാര്യത്തില്‍ നിയമസഹായം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.’മീ ടൂ’ വെളിപ്പെടുത്തലിന് ലഭിച്ച ജനപിന്തുണയെ തുടര്‍ന്നാണ്’മെന്‍ ടൂ’പ്രചാരണവുമായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ക്രിസ്പ് രംഗത്തെത്തിയത്.

വ്യാജ ആരോപണമുന്നയിക്കുന്ന സ്ത്രീകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ക്രിസ്പ് പ്രസിഡന്റ് കുമാര്‍ ജാഗിര്‍ദാര്‍ ആവശ്യപ്പെട്ടു. വ്യാജ ആരോപണങ്ങളിലൂടെ പ്രമുഖര്‍ക്ക് മാന്യത നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി പാസ്‌ക്കല്‍ മസൂരിയര്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന കേസിലാണ് ബംഗളൂരുവില്‍ അറസ്റ്റിലാകുന്നത്. മലയാളിയായ ഭാര്യ നല്‍കിയ പരാതിയില്‍ 2017ല്‍ കോടതി വെറുതെ വിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജോലിയും നഷ്ടമായി.

സ്ത്രീകളുടെ വ്യാജപ്രചാരണങ്ങളിലൂടെ പുരുഷന്മാര്‍ ഏല്‍ക്കേണ്ട വരുന്ന അപമാനങ്ങള്‍ക്ക് ഒരു പരിഹാരം ലഭിക്കാനാണ് മെന്‍ ടൂ പ്രവര്‍ത്തിക്കുന്നതെന്നും,എന്നാല്‍ മീ ടൂ വിനെ എതിര്‍ക്കാനല്ല എന്നും പാസ്‌ക്കല്‍ മസൂരിയര്‍ പറഞ്ഞു.

Exit mobile version